കേന്ദ്ര ഏജൻസികൾ ബിജെപിയുടെ രാഷ്ട്രീയ ആയുധം : കെ സി . വേണുഗോപാൽ

കോഴിക്കോട് > കേന്ദ്ര ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയോപകരണമാക്കുന്നുവെന്ന അഭിപ്രായത്തില്‍ മാറ്റമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി.
ഇക്കാര്യത്തില്‍ കെപിസിസിക്കും എഐസിസിക്കും വ്യത്യസ്ത അഭിപ്രായമില്ല–- കലിക്കറ്റ് പ്രസ്ക്ലബ്ബിന്റെ ‘മീറ്റ് ദി ലീഡറി’ല്‍ വേണുഗോപാല്‍ പറഞ്ഞു.
രാഷ്ട്രീയ നിറം കൊടുക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് കോണ്‍ഗ്രസ് സമരനേതൃത്വമേറ്റെടുക്കാത്തത്. രാഹുല്‍ഗാന്ധി സമരങ്ങളില്‍നിന്ന് മാറിനില്‍ക്കുന്നുവെന്ന വിമര്‍ശനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

