KSDLIVENEWS

Real news for everyone

വാഹനത്തിന്‌ അകമ്പടിയായി ഗുണ്ടകൾ ഉണ്ടെന്ന് പ്രചരിപ്പിച്ചു, അക്രമത്തിന് ആഹ്വാനം ചെയുന്നത് വി.ഡി സതീശൻ; മുഖ്യമന്ത്രി

SHARE THIS ON

ഷൂ ആക്രമണത്തിന്റെ ഉത്തവാദിത്വം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കണമെന്നും അക്രമത്തിന് ആഹ്വാനം ചെയുന്നത് വി.ഡി സതീശൻ ആണെന്നും ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ ആഹ്വന പ്രകാരമാണോ ഷൂ എറിഞ്ഞതെന്ന് വ്യക്തമാക്കണം. ബസിന് നേരെ ആക്രമണം ഉണ്ടായി. ഞങ്ങൾ ഏർപ്പാടാക്കിയ ഗുണ്ടകൾ ആണോ ഷൂ എറിഞ്ഞത്?. നിങ്ങൾ കാണിക്കുന്ന കോപ്രായത്തിന്റെ കൂടെ നാട് കൂടില്ല. പ്രതിപക്ഷ നേതാവ് കള്ളാപ്രചാരണം നടത്തുകയാണെന്നും വാഹനത്തിന്‌ അകമ്പടയിയായി ഗുണ്ടകൾ ഉണ്ടെന്നു പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ തല്ലിച്ചതച്ചിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കറുത്ത ഷൂ ആണ് കെഎസ്‌യു പ്രവർത്തകർ എറിഞ്ഞത്. ആദ്യം പെരുമ്പാവൂരിൽ കരിങ്കൊടി പ്രതിഷേധമായിരുന്നു. കറുത്ത ഷൂ എറിഞ്ഞ പ്രവർത്തകനെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ 24ന് ലഭിച്ചു. സമരത്തിന്റെ ഗതി മാറ്റാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രതികരിച്ചു. കരിങ്കൊടികൾ മാറ്റി തിരുവനന്തപുരത്തേക്ക് എത്തുമ്പോഴേക്കും ഇനി ഷൂ കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ആഡംബര യാത്ര നടത്തുകയാണ് സർക്കാർ. കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ ഗുണ്ടകൾ ചെയ്യുന്നതിലും ഭീകരമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്നത്. പൊലീസിന്റെ നരനായാട്ടിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു. കോതമംഗലത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ഡിവൈഎഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം നടന്നത്. പ്രതിഷേധം കടുപ്പിക്കുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു കെ എസ് യു. വൈസ് പ്രസിഡന്റ് അരുൺ സോഷ്യൽ മീഡിയയിലൂടെയാണ് സൂചന നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!