KSDLIVENEWS

Real news for everyone

ബേക്കൽ ഖുത്തുബാ പള്ളി സ്വലാത്ത് വാർഷികം

SHARE THIS ON

.

ചരിത്ര പ്രസിദ്ധമായ ബേക്കൽ ഖുതുബ പള്ളി സ്വലാത്ത് വാർഷികവും ദുആ മജ്‌ലിസും ഡിസംബർ 14 വ്യാഴാഴ്ച നടത്തപ്പെടുന്നു.
രാവിലെ 10:30 ന് ഇമ്ദാദുൽ ഇസ്ലാം കമ്മിറ്റി പ്രസിഡന്റ് എ.എ മുഹമ്മദ് കുഞ്ഞി പതാക ഉയർത്തുന്നതോടെ പരിപാടിക്ക് ആരംഭം കുറിക്കുന്നു.

ഉച്ചക്ക് രണ്ടുമണിക്ക് സ്വലാത്ത് വാർഷികവും ദുആ മജ്‌ലിസും ആരംഭിക്കുന്നു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മൊയ്‌തു ഹാജി പുതിയപുര അധ്യക്ഷത വഹിക്കും. ഇമ്ദാദുൽ ഇസ്ലാം കമ്മിറ്റി ജനറൽ സെക്രട്ടറി ഇക്ബാൽ ബേക്കറി സ്വാഗതവും, ബേക്കൽ മുദരീസ് ആസിഫ് ഇമമി ഉദ്ഘാടനവും ചെയ്യും. ബേക്കൽ ഖത്തീബ് ഷാഫി ബാഖവി ചാലിയം മുഖ്യപ്രഭാഷണം നടത്തും.
സെയ്യത് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൾ ആത്മീയ മജ്‌ലിസിന്ന് നേതൃത്വം നൽകുന്നു. ഇമ്ദാദുൽ ഇസ്ലാം കമ്മിറ്റി ട്രഷറർ ഗഫൂർ ഷാഫി, വൈസ് പ്രസിഡണ്ട് അബ്ദുല്ല ഇസ്മായിൽ ഹാജി, സെക്രട്ടറി ഖലീൽ സലാം ഹാജി, കമ്മിറ്റി അംഗങ്ങളായ ബഷീർ ബാപ്പു ഹാജി. അബ്ദുൽ ഖാദർ മാസ്തിഗുഡ. മുഹമ്മദ് കുഞ്ഞി ദിനാർ മാസ്തിഗുഡ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിക്കുന്നു. പ്രോഗ്രാം കമ്മിറ്റി കൺ വീനർ ഇസ്മായിൽ ബടുവാൻ ഹാജി നന്ദി രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!