KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനത്തിൽ ചീഫ് സെക്രട്ടറി യോഗം വിളിച്ചു: നിയന്ത്രണം ചര്‍ച്ച ചെയ്യും

SHARE THIS ON

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണോ എന്നു തീരുമാനിക്കാൻ ഇന്ന് ഉന്നതതല യോഗം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പു സെക്രട്ടറിമാർ ഇക്കാര്യം ചർച്ച ചെയ്യും. മൂന്നു മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം ചേരുക. ഇപ്പോൾ സ്വീകരിച്ചു വരുന്ന നടപടികൾ വിലയിരുത്തിയ ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ വേണമോ എന്നതിൽ തീരുമാനമെടുക്കുക. വാക്സിനേഷൻ സംബന്ധിച്ച കാര്യങ്ങളും യോഗം പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!