KSDLIVENEWS

Real news for everyone

സ്പോർട്സ് കാർ നിർമിച്ച് താരങ്ങളായി നീലേശ്വരത്തെ ഇർഫാനും ഇഷാനും

SHARE THIS ON



നീലേശ്വരം: സ്പോർട്സ് കാറായ ബഗ്ഗിയുടെ നാടൻ പതിപ്പ് സ്വന്തമായി നിർമിച്ച് താരങ്ങളായി വിദ്യാർഥികളായ കൊച്ചു സഹോദരന്മാർ. നീലേശ്വരം കണിച്ചിറയിലെ കരീം-ഷെരീഫ ദമ്പതികളുടെ മകൻ ഇർഫാൻ, പിതൃസഹോദരൻ കൊട്രച്ചാലിലെ കെ.സി. അലി-റംല ദമ്പതികളുടെ മകൻ ഇഷാം എന്നിവരാണ് പഴയ സ്കൂട്ടറിന്റെയും ബൈക്കിന്‍റെയും കാറിന്‍റെയുമൊക്കെ ഭാഗങ്ങൾ ഉപയോഗിച്ച് ബഗ്ഗി നിർമിച്ച് നാട്ടിലെ താരങ്ങളായി മാറിയത്.


ഇർഫാൻ ബങ്കളം കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവിനും ഇഷാം കണിച്ചിറയിലെ മർകസ് വിദ്യാലയത്തിൽ ഒമ്പതാം ക്ലാസിലുമാണ് പഠിക്കുന്നത്. ചെറുപ്പം മുതലേ ഇരുവർക്കും വാഹനങ്ങളോടും ഇലക്ട്രോണിക്സിനോടും അടങ്ങാത്ത ആവേശമായിരുന്നു. ആദ്യം പി.വി.സി പൈപ്പുകൊണ്ട് കൊച്ചുകുട്ടികൾക്ക് ചെറിയയന്ത്രം ഉപയോഗിച്ചുള്ള വാഹനം നിർമിക്കാനായിരുന്നു ഉദ്ദേശിച്ചത്. പിന്നീട് ലോക്ഡൗൺ കാലത്ത് വീട്ടിൽ അടച്ചിരിക്കുമ്പോഴാണ് സ്വന്തമായി വലിയ വാഹനം തന്നെ നിർമിച്ചാലോ എന്ന ആശയം തോന്നിയത്. ഇത് പങ്കുവെച്ചപ്പോൾ ഇഷാൻ കട്ടക്ക് സപ്പോർട്ടും നൽകിയതാണ് വാഹനം ഉണ്ടാക്കാൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!