പള്ളിക്കര മേൽപ്പാലം: റെയിൽവേ സ്പാനുകളുടെ കോൺക്രീറ്റിങ് പൂർത്തിയായി

നീലേശ്വരം : പള്ളിക്കര മേൽപ്പാലം നിർമാണം അവസാനഘട്ടത്തിലേക്ക്. പാലത്തിന്റെ രണ്ട് റെയിൽവേ സ്പാനുകളുടെയും കോൺക്രീറ്റിടൽ പൂർത്തിയായി. ആദ്യ സ്പാനിനിന്റെ 15 ദിവസം മുൻപ് പൂർത്തിയായതാണ്. രണ്ടാമത്തെ സ്പാനിന്റെ കോൺക്രീറ്റാണ് ചൊവ്വാഴ്ച പൂർത്തിയായത്. ഏപ്രിൽ അവസാന വാരത്തോടെ ടാറിങ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രോജക്ട് മാനേജർ പറഞ്ഞു. പാലത്തിന് മുകളിലുള്ള ലോഡ് പരീക്ഷണം പോലുള്ള സാങ്കേതികപണികളാണ് ബാക്കിയുള്ളത്. പാലത്തിന് മുകളിൽ ഇരുവശവും 42 തെരുവുവിളക്ക് സ്ഥാപിക്കുന്ന പണിയും ആരംഭിച്ചിട്ടുണ്ട്. മറ്റ് തടസ്സങ്ങളില്ലെങ്കിൽ മേയ് പകുതിയോടെ പാലത്തിന്റെ ഒരുവശം വാഹനങ്ങൾക്ക് തുറന്നുകൊടുക്കാനാകുമെന്ന് കോൺട്രാക്ടർ പറഞ്ഞു

