KSDLIVENEWS

Real news for everyone

നോട്ടുമഴ, കച്ചേരിയില്‍ ഗായിക വാരിക്കൂട്ടിയത് നാലരക്കോടി രൂപ

SHARE THIS ON

അഹമ്മദാബാദ്: പാട്ടില്‍ മതി മറന്നതോടെ ഗുജറാത്തി ഗായിക ഗീത ബെന്‍ റബാരിയെ നോട്ടുകൊണ്ട് പുതപ്പിച്ച്‌ ആരാധകര്‍.

ഗുജറാത്ത് കച്ചിലെ റാപറില്‍ രാത്രി മുഴുവന്‍ നീണ്ടു നിന്ന സംഗീത പരിപാടിക്കിടെ നാലരക്കോടി രൂപയുടെ കറന്‍സിയാണ് ഇവര്‍ക്കു മേല്‍ പെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നോട്ടുകൂനയ്ക്ക് മുകളിലിരുന്ന പാടുന്ന ഗീതയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ വീഡിയോ ഗായിക തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

https://www.instagram.com/reel/Cq2E6gjPoue/?igshid=YmMyMTA2M2Y=
പരിപാടിക്കെത്തിയ ജനക്കൂട്ടം വേദിയിലേക്ക് കടന്നുവന്ന് നോട്ടെറിയുന്നത് വീഡിയോയില്‍ കാണാം. കച്ചി കോയല്‍ എന്നു കൂടി അറിയപ്പെടുന്ന ഗീത ഗുജറാത്തില്‍ അങ്ങേയറ്റം ജനപ്രിയയാണ്. ഇവരുടെ സംഗീത പരിപാടികള്‍ക്ക് വന്‍ ജനക്കൂട്ടമാണ് എത്താറുള്ളത്. നോട്ടെറിയുന്നതും സാധാരണയാണ്.
കച്ചിലെ തപ്പാര്‍ ഗ്രാമത്തില്‍ ജനിച്ച ഗീത റബാരി അഞ്ചാം ക്ലാസ് മുതലാണ് നാടന്‍പാട്ട് ആലാപനം ആരംഭിച്ചത്. ഇവരുടെ റോമാ സെര്‍ മാ എന്ന ഗാനം അതിപ്രശസ്തമാണ്. യൂട്യൂബിലും ഇവര്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!