രാജ്യദ്രോഹക്കുറ്റം: കേരളത്തിൽ 41 കേസ് ;ഭൂരിഭാഗം കേസുകളിലും യു.എ.പി.എ.യും……

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റക്കേസുകൾ സുപ്രീംകോടതി മരവിപ്പിച്ചതോടെ കേരളത്തിൽ നിലവിലുള്ള 41 കേസുകളിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.
ഭൂരിഭാഗവും മറ്റു കേസുകൾക്കൊപ്പമാണ് രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടിട്ടുള്ളത്. എന്നാൽ, ഒരു കോളേജ് വിദ്യാർഥിയുടെപേരിൽ രാജ്യദ്രോഹക്കുറ്റം മാത്രം ചുമത്തിയ കേസും നിലനിൽക്കുന്നുണ്ട്. മാവോവാദിസാന്നിധ്യം കൂടുതലുള്ള ജില്ലകളിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ മിക്ക കേസുകളും.
വയനാട് ജില്ലയിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ 23 കേസുകളുണ്ട്. കണ്ണൂരിൽ ആറും കോഴിക്കോട്ട് അഞ്ചും മലപ്പുറത്ത് നാലും പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഒാരോ കേസുകളിലുമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. പല കേസുകളും വിചാരണാഘട്ടത്തിലുമാണ്.

