KSDLIVENEWS

Real news for everyone

‘താന്‍ വികസനത്തിനൊപ്പമാണ്, പിണറായിയോടൊപ്പം’; മുഖ്യമന്ത്രിയെ പ്രശംസിച്ച്‌ കെ.വി തോമസ്

SHARE THIS ON

എറണാകുളം: തൃക്കാക്കര ഉപതരെഞ്ഞെടുപ്പ് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച്‌ കെ.വി തോമസ്. പ്രതിസന്ധികളെ ഇല്ലാതാക്കി മുന്നോട് പോകാന്‍ കരുത്തുള്ള നേതാവാണ് പിണറായി വിജയന്‍. താന്‍ വികസനത്തിനൊപ്പമാണ്, പിണറായിയോടൊപ്പം കെ.വി തോമസ് പറഞ്ഞു.

പിടി തോമസ് പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസ് മറക്കുകയാണ്. കേരളത്തിന്റെ വികസനത്തിന് വേണ്ടി സഹപ്രവര്‍ത്തകര്‍ക്ക് എ.കെ ആന്‍റണി ഉപദേശം നല്‍കണം. കോണ്‍ഗ്രസ് സമുദായങ്ങളോടുള്ള മൃതു സമീപനം മതമൈത്രിയെ തകര്‍ക്കുമെന്നും കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനം രാജ്യത്തെ തകര്‍ക്കുമെന്നും കെ.വി തോമസ് പറഞ്ഞു.

അതേസമയം, എല്‍ഡിഎഫ് സര്‍ക്കാരിന്റെ അംഗബലം 100 തികയ്ക്കാനുളള പ്രയാണമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 99 നൂറാക്കാനുള്ള അസുലഭ മുഹൂര്‍ത്തമാണ് തൃക്കാക്കരക്കര്‍ക്ക് കൈവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് തൃക്കാക്കര തെരഞ്ഞെടുപ്പ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

ഉപതെരഞ്ഞെടുപ്പിലൂടെ ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് അപ്പുറം മാനമുള്ള തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. കേരളം ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കാന്‍ മണ്ഡലം തയ്യാറായിരിക്കുകയാണ്. അതിന്റെ വേവലാതികള്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ പ്രകടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വേദിയിലെത്തിയ കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. കെ.വി തോമസ് ഇങ്ങോട്ട് വരികയാണ്, അദ്ദേഹത്തെ സ്വാഗതം ചെയ്യണമല്ലോ. കെ.വി തോമസ് കണ്‍വെന്‍ഷനിലെത്താന്‍ ഒരു മണിക്കൂര്‍ വൈകി. കെറെയിലിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്’ പിണറായി വിജയന്‍ പറഞ്ഞു.

ഒരു ഭാഗത്ത് മതനിരപേക്ഷത തകര്‍ക്കുന്ന നീക്കം ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നു. ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് ഇവര്‍ വിലകല്‍പ്പിക്കുന്നില്ല. ഇന്നലെയുണ്ടായ സുപ്രീം കോടതി വിധിയെ ലക്ഷ്മണരേഖ മറികടക്കാന്‍ പാടില്ലെന്ന് ഭീഷണിയുടെ സ്വരത്തില്‍ പറയുന്ന കേന്ദ്രമന്ത്രിയെയാണ് നമുക്ക് കാണാന്‍ കഴിഞ്ഞതായും പിണറായി പറഞ്ഞു. രാജ്യത്ത് സംഘര്‍ഷമുണ്ടാക്കി വിദ്വേഷപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!