റഷീദ് ബെല്ലാരെയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു

വാണിജ്യ പ്രമുഖനും ജീവകാരുണ്യ മേഖലയിലെ നിറസാന്നിദ്ധ്യവുമായ റഷീദ് ബെല്ലാരെയ്ക്ക് ജർമ്മനിയിലുള്ള ഇന്റർനാഷനൽ പീസ് യൂണിവേഴ്സിറ്റി ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾ മുൻ നിർത്തി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
നീലഗിരിയിലെ നിഹാർ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ സൻസ്ക്രിട് ആൻസിയന്റ് യോഗ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ എസ് ചെല്ല ദുരൈ ഡോക്ടറേറ്റ് നൽകി. ചടങ്ങിൽ പീസ് യൂണിവേഴ്സിറ്റി വൈസ് ചെയർമാൻ സുരേഷ് ബാബു, യുഎൻ ഐപിസി നൈജീരിയ ഡയറക്ടർ ഡോ. സയ്യിദ് മുഹമ്മദ് റാഫി തുടങ്ങിയവർ സംബന്ധിച്ചു. കൊറോണ കാലത്തും അതിനു മുമ്പും കേരള കർണാടക മേഖലയിലെ സാന്ത്വന ജീവ കാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്നു ഡോ റഷീദ് ബെല്ലാരെ. കൊറോണ കാലത്ത് ഗൾഫിൽ തൊഴിലില്ലാതെയും മറ്റും അകപ്പെട്ടുപോയ പലരെയും രക്ഷിച്ചത് അദ്ദേഹത്തിന്റെ സജീവമായ ഇടപെടലുകളായിരുന്നു.



