KSDLIVENEWS

Real news for everyone

ഇന്ത്യ-യുഎഇ സര്‍വീസ് ; ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ; സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ല

SHARE THIS ON

അബുദാബി: ഇന്ത്യയില്‍നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ടിക്കറ്റ് വില്പന നടക്കുന്നു. ഈ മാസം 16 മുതല്‍ പല വിമാനങ്ങളിലും ഇക്കണോമി ക്ലാസ് ടിക്കറ്റ് കിട്ടാനില്ല. ഫസ്റ്റ്, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു. ദുബായിലേക്കു അടുത്ത വാരം മുതല്‍ സര്‍വീസ് തുടങ്ങിയേക്കുമെന്ന അഭ്യൂഹമാണ് ടിക്കറ്റ് വില്‍പന തകൃതിയാകാന്‍ കാരണമെന്നാണ് സൂചന. കോവി‍ഡ് പശ്ചാത്തലത്തില്‍ എയര്‍ബബ്ള്‍ കരാര്‍ പ്രകാരമായിരുന്നു ഇന്ത്യ-യുഎഇ സെക്ടറില്‍ സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ ശക്തമായതിനെ തുടര്‍ന്ന് ഏപ്രില്‍ 24 മുതല്‍ ഇന്ത്യയില്‍നിന്നുള്ള യാത്രയ്ക്കു യുഎഇ വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!