KSDLIVENEWS

Real news for everyone

കോൺഗ്രസ് പ്രവർത്തകർ ശുചീകരണം നടത്തി മാതൃകയായി.

SHARE THIS ON

പൈക്ക: യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ‘യൂത്ത് കെയർ’ പരിപാടിയുടെ ഭാഗമായി ചെങ്കള പഞ്ചായത്തിലെ പൈക്ക പ്രദേശത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്ങപ്പള്ളം മുതൽ ചൂരിപ്പള്ളം വരെയുള്ള റോഡിനു ഇരുവശത്തുമായി വളർന്നു പന്തലിച്ചു കിടന്നിരുന്ന ചെടികളും കാട്ടു മരങ്ങളും വെട്ടിമാറ്റുകയും ശുചീകരണം നടത്തുകയും ചെയ്തു.
കാട് മൂടി കിടക്കുന്നതിനാൽ ഇതിലൂടെ പോകുന്ന വാഹന ഡ്രൈവർമാർ ഏറെ ബുദ്ധിമുട്ടിയിരുന്നു.
ഡി.സി.സി ജനറൽ സെക്രട്ടറി സി.വി.ജെയിംസ് ഉദ്‌ഘാടനം ചെയ്തു.
ഡെങ്കി പനിയും, കോറോണയും വ്യാപകമായ ഈ സമയത്തു
യൂത്ത് കോൺഗ്രസ് നടത്തിവരുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകപരമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.അബൂബക്കർ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ദീപക് യാദവ്, ബ്ലോക്ക് ഭാരവാഹികളായ, ഖാൻ പൈക്ക, ബി.മൊയ്തീൻ കുഞ്ഞി, വാർഡ് പ്രസിഡണ്ട് ഷാഫി ചൂരിപ്പള്ളം, സെക്രട്ടറി ബി.രാധാകൃഷ്ണ നായക്ക്, ശബാബ് പൈക്ക, സമീർ പൈക്ക, സത്യൻ സാലത്തടുക്ക,
അജ്മൽ കല്ലായം,
ടി. വി.കാർത്തിക്,
മനാഫ് ബാലടുക്ക, ആഷിഖ് തുടങ്ങിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!