KSDLIVENEWS

Real news for everyone

പത്തില്‍ ഒമ്പതു കുടുംബങ്ങള്‍ക്കും ഒരുനേരത്തെ ഭക്ഷണം ഉപേക്ഷിക്കേണ്ട സ്ഥിതി; പാപ്പരാണ് ശ്രീലങ്ക

SHARE THIS ON

പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെയും ഔദ്യോഗിക വസതികള്‍ കൈയേറിയ ജനം അവിടെനിന്ന് ഇറങ്ങിപ്പോയിട്ടില്ല. ഇറക്കാന്‍ ആരും നോക്കുന്നുമില്ല. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജി ഉറപ്പാക്കിയിട്ടേ ജനം അവിടം വിടൂ. ‘അവര്‍ രാജിവെക്കും’ ശ്രീലങ്കയിലെ സുഹൃത്തിന്റെ സന്ദേശത്തില്‍ ആത്മവിശ്വാസം.


പാപ്പരാണ് ശ്രീലങ്ക. രാജ്യം പാപ്പരായി എന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ തന്നെയാണ് ഈ മാസം അഞ്ചിനു പ്രഖ്യാപിച്ചത്. ഖജനാവില്‍ ആകെയുള്ളത് രണ്ടരക്കോടി ഡോളറിന്റെ (199 കോടി രൂപ) വിദേശനാണ്യം. ശ്രീലങ്കന്‍ രൂപയുടെ മൂല്യം 80 ശതമാനം താഴ്ന്നു. ഒരു ഡോളറിന് 360 ശ്രീലങ്കന്‍ രൂപ നല്‍കണമെന്ന സ്ഥിതി. ഇന്ധനം, ആഹാരം, വൈദ്യുതി, ജീവന്‍രക്ഷാ മരുന്നുകള്‍ എല്ലാത്തിനും ക്ഷാമം. പണപ്പെരുപ്പം 40 ശതമാനം. ഭക്ഷ്യവിലക്കയറ്റം 5760 ശതമാനം. മാസങ്ങളായുള്ള ഈ ദുരിതമാണ് ശനിയാഴ്ച പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗികവസതികള്‍ കൈയേറാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയത്. രാജിവെക്കുമെന്ന് വാക്കുനല്‍കിയിരിക്കുകയാണ് പ്രസിഡന്റ്. പക്ഷേ, രണ്ടു രാജികള്‍കൊണ്ട് പരിഹരിക്കാവുന്നതല്ല ശ്രീലങ്കയുടെ പ്രതിസന്ധി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!