KSDLIVENEWS

Real news for everyone

ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ദേവ് വിവാഹം സെപ്തംബര്‍ നാലിന്

SHARE THIS ON

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്റേയും ബാലുശ്ശേരി എംഎല്‍എ കെ എം സച്ചിന്‍ദേവിന്റേയും വിവാഹം സെപ്‌റ്റംബര്‍ നാലിന്.

തിരുവനന്തപുരം എകെജി ഹാളില്‍ പകല്‍ 11നാണ് വിവാഹ ചടങ്ങ്.

രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയുമാണ് വിവാഹിതരാകുന്നത്. മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് വിവാഹ സത്കാരം നടത്തും.

ബാലസംഘത്തില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിച്ചതു മുതലുള്ള പരിചയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്.

ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ ജയിച്ചത്. ഓള്‍ സെയിന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. എസ്‌എഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!