രക്തക്ഷാമം മുൻനിർത്തി: കാസർകോട് ഗവൺമെന്റ് ഹോസ്പിറ്റലിൽ രക്ത ദാനം നൽകി ടീം ട്രിയാങ്കിൾ പൊവ്വൽ അംഗങ്ങൾ

12 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ച് കൊണ്ടാണ് ടീം ട്രിയാങ്കിളിന്റെ മാതൃക പ്രവൃത്തനം.
പൊവ്വൽ: കാസർഗോഡ് ഗവൺമെന്റ് ഹോസ്പിറ്റലിൽ നിലവിലെ രക്തക്ഷാമം മുൻനിർത്തി സന്നദ്ധ രക്തദാനവുമായി പൊവ്വൽ ട്രിയാങ്കിൾ ബഫെ സപ്ലൈ ടീം അംഗങ്ങൾ. ടീമിന്റെ 12ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരളയുമായി സഹകരിച്ചാണ് രക്ത ദാനം. ടീം ലീഡർമാരായ എം എ അഷ്‌റഫ്,റംഷാദ് പി എ, കബീർ വളപട്ടണം,ഷംസീർ ബെള്ളിപ്പാടി തുടങ്ങി ടീമിന്റെ മുപ്പതോളം അംഗങ്ങൾ മഹത്തായ പ്രവർത്തനത്തിന്റെ ഭാഗമായി. രക്തക്ഷാമം മൂലം ജില്ലയിൽ രോഗികൾ അനുഭവിക്കുന്ന പ്രയാസം തിരിച്ചറിഞ്ഞുകൊണ്ടാണ് ടീം അംഗങ്ങൾ രക്തം നൽകാൻ സ്വയം തയ്യാറായി മുന്നോട്ടു വന്നതെന്നും,ടീമിനൊപ്പം സഹകരിച്ച് ഈ മഹത്തായ പ്രവർത്തനത്തിന്റെ ഭാഗഭാവാക്കായ ഇജു പൊവ്വലിനും,ഇസ്മായിൽ ബാവക്കും,കൂടെ ബ്ലഡ് ഡോണേഴ്സ് കേരളക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും, തുടർന്നും ഇത്തരം മാതൃകാ പ്രവർത്തനങ്ങളുമായി ടീം മുൻപന്തിയിൽ ഉണ്ടാവുമെന്നും ട്രിയാങ്കിൾ ടീം ഡയറക്ടർ ജാസർ പൊവ്വൽ പറഞ്ഞു.

