KSDLIVENEWS

Real news for everyone

മൗത്ത് വാഷുകൾ ഉപയോഗിക്കുന്നത് കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

SHARE THIS ON

മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നത് കൊവിഡ് പകരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. രോഗബാധിതരുടെ വായിലെയും തൊണ്ടയിലെയും വൈറല്‍ കണങ്ങളുടെ അളവ് കുറയ്ക്കാനും മൗത്ത് വാഷുകള്‍ ഏറെ ​ഗുണം ചെയ്യുമെന്നും ​’ജേണല്‍ ഓഫ് ഇന്‍ഫെക്റ്റിയസ് ഡിസീസസി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

‘മൗത്ത് വാഷ് ഉപയോഗിച്ച്‌ ഗാര്‍ഗിള്‍ ചെയ്യുന്നത് മൂലം കോശങ്ങള്‍ വൈറസ് ഉത്പാദിപ്പിക്കുന്നത് തടയാനാകില്ല. പക്ഷേ ഉത്പാദിപ്പിക്കപ്പെട്ട വൈറസിനെ കുറച്ച്‌ സമയത്തേക്ക് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയും..’ – ജര്‍മനിയിലെ റുര്‍-യൂണിവേഴ്‌സിറ്റി ബോച്ചത്തിലെ ഗവേഷകനായ ടോണി മീസ്റ്റര്‍ പറഞ്ഞു. പഠനത്തിനായി, വ്യത്യസ്തമായ എട്ട് തരം മൗത്ത് വാഷുകള്‍ ഗവേഷണ സംഘം ഉപയോഗിച്ചു.അതേസമയം, കൊവിഡിനെ ചികിത്സിക്കാന്‍ മൗത്ത് വാഷുകള്‍ അനുയോജ്യമല്ലെന്ന് ഗവേഷകര്‍ പറയുന്നു. വൈറസ് ബാധിച്ച രോഗികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന്റെ വ്യാപ്തി തരതമ്യേന കുറയ്ക്കാന്‍ മാത്രമേ
ഇത് സഹായിക്കുകയുള്ളൂവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.

error: Content is protected !!