പെരിയ കേസ് പ്രതിയുടെ, പൊലീസ് സ്‌റ്റേഷനില്‍ നിന്ന് കാണാതായ ബൈക്ക് കണ്ടെത്തി

കാസർകോട്: പെരിയ ഇരട്ടകൊലക്കേസിൽ എട്ടാം പ്രതിയായ വെളുത്തോളി സുബാഷിന്റെ ഉടമസ്ഥതയിലുളള കാണാതായ ബൈക്ക് കണ്ടെത്തി. ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ നിന്നും കാണാതായ ബൈക്ക് ഹോസ്‌ദുർഗ് പൊലീസാണ് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട പ്രതികളുടെ 12 വാഹനങ്ങൾ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിലെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്‌ക്ക് വിട്ടുകിട്ടുന്നതിന് സിബിഐ ശ്രമം തുടങ്ങിയ ഘട്ടത്തിലാണ് ഒരു വാഹനം കാണാതായ സംഭവം അറിയുന്നത്. ഇക്കൂട്ടത്തിൽ 11എണ്ണവും കാസർകോട് ക്രൈംബ്രാഞ്ച് ഓഫിസിലുണ്ട്.
കെഎൽ 60 എൽ 5730 ഹോണ്ട ബൈക്കിലാണ് സുബാഷ് പെരിയയിൽ കൃപേഷിനെയും ശരത്‌ലാലിനെയും ആക്രമിക്കാനെത്തിയത്. പനയാൽ വെളുത്തോളി സ്വദേശിയായ ഇയാൾ സംഭവ ശേഷം ഗൾഫിലേക്ക് മുങ്ങിയെങ്കിലും നാട്ടിലെത്തിച്ച് പിടികൂടി.

