KSDLIVENEWS

Real news for everyone

ഹിമാചല്‍ മണ്ണിടിച്ചില്‍; തിരച്ചില്‍ ഇന്ന് നിര്‍ത്തി, മരണമടഞ്ഞവരുടെ കുടുംബത്തിന് രണ്ടുലക്ഷം സഹായധനവുമായി കേന്ദ്രസര്‍ക്കാര്‍

SHARE THIS ON

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കന്നൗരിൽ ദേശീയ പാതയിലുണ്ടായ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് അൻപതിനായിരം വീതവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

പതിനൊന്ന് പേരാണ് ഇതുവരെ അപകടത്തിൽ മരിച്ചതായി കണ്ടെത്തിയത്. ദേശീയപാതയിൽ ഹിമാചൽ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസും. ട്രക്കും, ടൂറിസ്‌റ്റ് കാറുകളും അപകടത്തിൽ പെട്ടു. സംസ്ഥാനത്ത് ഈ മേഖലയിൽ ദിവസങ്ങളായി കനത്ത മഴയാണ്. ഇതിനെത്തുടർന്നാണ് ഇന്ന് മണ്ണിടിച്ചിലുണ്ടായത്.

ദുരന്ത നിവാരണ സേന, ഐടി‌ബിപി, ദേശീയ ദുരന്ത നിവാരണ സേന എന്നിവർ സംയുക്തമായി പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തി. സ്ഥലത്തെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. അപകടമുണ്ടായ ഉടൻ മുഖ്യമന്ത്രി ജയറാം ഠാക്കൂ‌ർ രക്ഷാപ്രവർത്തനത്തിന് അടിയന്തരമായി നിർദ്ദേശമേകി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വിവരങ്ങൾ അവലോകനം ചെയ്‌തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!