KSDLIVENEWS

Real news for everyone

മമ്മൂട്ടിയുടെ വസ്‌തു പിടിച്ചെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി തടഞ്ഞു

SHARE THIS ON

ചെന്നൈ: നടൻ മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയുംപേരിലുള്ള വസ്‌തു പിടിച്ചെടുക്കാനുള്ള നീക്കം മദ്രാസ് ഹൈക്കോടതി തടഞ്ഞു. മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിൽ ചെങ്കൽപ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കർ പിടിച്ചെടുക്കാനുള്ള കമ്മിഷണർ ഒഫ് ലാൻഡ് അഡ്മിനിസ്ട്രേഷൻ (സി‌എൽ‌എ) നീക്കമാണ് മദ്രാസ് ഹൈക്കോടതി തടഞ്ഞത്. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ഹർജിക്കാർക്കെതിരെ നടപടി പാടില്ലെന്ന് കോടതി നിർദേശിച്ചു.

1997ൽ കപാലി പിള്ള എന്നയാളിൽ നിന്നു വാങ്ങിയ ഭൂമി 1882 ലെ തമിഴ്‌നാട് വനനിയമത്തിനു കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി നിലനിർത്തണമെന്നും സിഎൽഎ ഉത്തരവിട്ടതിനെതിരെയാണു മമ്മൂട്ടി കോടതിയെ സമീപിച്ചത്.

1929ൽ 247 ഏക്കർ കൃഷിഭൂമിയുടെ ഭാഗമായിരുന്ന സ്ഥലം പിന്നീട് വിവിധ കൈമാറ്റങ്ങളിലൂടെയാണു മമ്മൂട്ടിയിൽ എത്തിയത്. എന്നാൽ, പിന്നീട് കപാലി പിള്ളയുടെ മക്കൾ ഭൂമിയിടപാട് റദ്ദു ചെയ്തു. പിന്നാലെ പട്ടയം സിഎൽഎയും റദ്ദാക്കി. ഇതിനെതിരെ മമ്മൂട്ടി 2007ൽ ഹൈക്കോടതിയുടെ അനുകൂല ഉത്തരവു നേടി. എന്നാൽ, അന്നത്തെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ നാല് മാസം മുമ്പ് സിഎൽഎ നീക്കം തുടങ്ങിയതോടെയാണ് കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!