ഗവർണറുടേത് കൈവിട്ട കളി, രാജ്യത്തെ ഏക ഇടതു സർക്കാരിനെ അട്ടിമറിക്കാൻ നീക്കം: കോടിയേരി…

തിരുവനന്തപുരം ∙ ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പരസ്യമായി വിമർശിച്ച് സിപിഎം. ബോധപൂർവം കൈവിട്ട കളിയാണ് ഗവർണർ നടത്തുന്നതെന്ന് സിപിഎം നേതൃയോഗങ്ങൾക്കു ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഈ ഘട്ടത്തിൽ പാർട്ടി ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഏക ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ബോധപൂർവമായ നീക്കം നടക്കുന്നുണ്ടെന്നും തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ കോടിയേരി ആരോപിച്ചു.

