KSDLIVENEWS

Real news for everyone

ദൈനംദിന ഇടപാടിൽ ഖമറുദ്ദീന് പങ്കില്ലെന്ന് പ്രതിഭാഗം; എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടെന്ന് പ്രോസിക്യൂഷൻ

SHARE THIS ON

കാഞ്ഞങ്ങാട്: രണ്ടുദിവസം പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞതിനാൽ എം.സി. ഖമറുദ്ദീനെ വീണ്ടും ആന്റിജൻ പരിശോധനയ്ക്ക്‌ വിധേയമാക്കി. ഫലം നെഗറ്റീവ്. തുടർന്ന് കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലെ പ്രത്യേക സെല്ലിലേക്കുമാറ്റി. ജയിലിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപേ നീലേശ്വരം താലൂക്ക് ആസ്പത്രിയിലെത്തി മെഡിക്കൽ പരിശോധനയും പൂർത്തിയാക്കിയിരുന്നു.ആദ്യം റിമാൻഡ് ചെയ്ത സമയത്തും ആന്റിജൻ പരിശോധന നടത്തിയിരുന്നു. തുടർന്ന് പി.സി.ആർ. പരിശോധനയയ്ക്കായി സാമ്പിൾ അയച്ചു. അതും നെഗറ്റീവാണെന്ന റിപ്പോർട്ടു വന്നു. മൂന്നുദിവസം പ്രത്യേക സെല്ലിലാണ് കഴിയുക. റിമാൻഡ്‌ തടവുകാരെ കോവിഡ് പരിശോധനാഫലം വരുന്നതുവരെ മാത്രമാണ് ഇപ്പോൾ ജില്ലാ ജയിലിൽ കിടത്തുന്നത്.ഖമറുദ്ദീൻ ഉൾപ്പെടെ 31 പേരാണ് ജയിലിലുള്ളത്. മൂന്നും ദിവസം പ്രത്യേക സെല്ലിൽ കഴിയുന്ന ഖമറുദ്ദീനെ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ 14 ദിവസത്തക്ക്‌ കാസർകോട് സബ്ജയിലിലേക്ക് മാറ്റും.14 ദിവസത്തെ ക്വാറന്റീൻ കാലയളവുകഴിഞ്ഞാൽ കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് മറ്റുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!