തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സംയമനം കാണിക്കണം കാന്തപുരം

ചെറുതുരുത്തി (തൃശൂര്‍): തെരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയമനം പാലിക്കണമെന്നും ജയിച്ചവര്‍ മാന്യമായി ആഹ്ലാദം നടത്തണമെന്നും റമദാനിെന്റ പവിത്രത നഷ്ടപ്പെടുത്തരുതെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. കിള്ളിമംഗലം അല്‍ ഇര്‍ഷാദിലെ ഉന്നത ബിരുദപഠനം കഴിഞ്ഞവര്‍ക്ക് ഇര്‍ഷാദി ബിരുദദാനം ഉദ്ഘാടനം ചെയ്തുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് ഫസല്‍ തങ്ങള്‍ വാടാനപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ഇര്‍ഷാദ് സ്ക്കൂള് പ്രസിഡന്റ് പി.എസ്. ഹുൈസന്‍ കോയതങ്ങള്‍ വെട്ടിക്കാട്ടിരി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശവറ അംഗം പി.എസ്.കെ. മെയ്ദു ബാക്കി മാടവന മുഖ്യപ്രഭാഷണം നടത്തി.
സമസ്ത കേന്ദ്ര മുശവറ അംഗം ഐ.എം.കെ. ഫൈസി കല്ലൂര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി അഡ്വ. പി.യു. അലി, ഐ.സി.എഫ് ഷാര്‍ജ കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അല്‍ ഇര്‍ഷാദ് ജനറല്‍ സെക്രട്ടറി താഴപ്ര മൊയ്ദീന് കുട്ടി മുസ്ലിയാര് സ്വാഗതവും കെ.ആര്. മുഹമ്മദ് അന്‍വരി നന്ദിയും പറഞ്ഞു.

