KSDLIVENEWS

Real news for everyone

യാത്രക്കിടെ കാറിന്റെ വിന്‍ഡ്ഷീല്‍ഡിലൂടെ ഇഴഞ്ഞെത്തിയത് കൂറ്റന്‍ പാമ്പ്; ‍‍ഞെട്ടല്‍

SHARE THIS ON

കു ടുംബവുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ ഇഴഞ്ഞെത്തിയത് കൂറ്റന്‍ പാമ്ബ്! വാഹനമോടിക്കുന്നതിനിടയില്‍ വിന്‍ഡ്ഷീല്‍ഡിലൂടെയാണ് പാമ്ബ് ഇഴഞ്ഞെത്തിയത്. അപ്രതീക്ഷിതമായുള്ള പാമ്ബിന്റെ വരവ് കുടുംബത്തെ ഞെട്ടിപ്പിച്ചു.

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേയ്ല്‍സില്‍ നിന്നു ക്വീന്‍സ്‌ലന്‍ഡിലേക്ക് പോവുകയായിരുന്ന കുടുംബമാണ് ഇഴഞ്ഞെത്തിയ പാമ്ബിനെ കണ്ടത്.ജാന്‍ ജൂലിയസും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. വിന്‍ഡ്ഷീല്‍ഡിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്ബ് വാഹനത്തിന്റെ മിററില്‍ നിലയുറപ്പിക്കുകയായിരുന്നു.

വാഹനം ഓടുന്ന സമയത്തോളം പാമ്ബ് അവിടെത്തന്നെയിരുന്നു. ക്വീന്‍സ്‌ലന്‍ഡിനു തൊട്ടു മുന്‍പുള്ള ഹെബെലില്‍ വാഹനം നിര്‍ത്തുന്നത് വരെയും പാമ്ബ് മിററില്‍ ചുറ്റിയിരുന്നു.

ഗ്രീന്‍ ട്രീ സ്നേക്ക് വിഭാഗത്തില്‍ പെട്ട വിഷമില്ലാത്തയിനം പാമ്ബായിരുന്നു ഇത്. ഇവര്‍ തന്നെയാണ് പാമ്ബിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!