സ്പീക്കറുടെ ആരോഗ്യനിലയില്‍ പുരോഗതി

തിരുവനന്തപുരം: കോവിഡ് ബാധിതനായി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സ്പീക്കർ ശ്രീരാമകൃഷ്ണെൻറ ആരോഗ്യനിലയിൽ പുരോഗതി.
കോവിഡിെൻറ ഭാഗമായി അദ്ദേഹത്തിന് ബ്രോങ്കോ ന്യുമോണിയയും ബാധിച്ചിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ബുധനാഴ്ച മുറിയിലേക്ക് മാറ്റാനാവുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

