ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ ഒരാള്‍ ഒഴികെ എല്ലാവരും കോടീശ്വരര്‍; സമ്ബന്നരില്‍ ഒന്നാമന്‍ ജഗന്‍ മോഹന്‍ റെഡ്ഡി; എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നത് ഇപ്രകാരം

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുടെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) പുറത്തിറക്കി.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആര്‍) റിപ്പോര്‍ട്ട് പ്രകാരം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഏറ്റവും ധനികരായ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 510 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ആസ്തി.
163 കോടി രൂപയുടെ ആസ്തിയുള്ള അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന് 63 കോടി രൂപയുടെ ആസ്തിയുണ്ട്. 30 മുഖ്യമന്ത്രിമാരില്‍ (28 സംസ്ഥാനങ്ങളിലെയും, രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും) 29 പേരും ഒരു കോടിയിലധികം രൂപയുടെ ആസ്തിയുള്ള കോടീശ്വരന്മാരാണ്.
ഒരു കോടിയില്‍ താഴെ ആസ്തിയുള്ള ഏക മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായ മമതയ്ക്ക് 15 ലക്ഷം രൂപയുടെ ആസ്തി മാത്രമാണുള്ളത്. ആസ്തി കുറവുള്ള മുഖ്യമന്ത്രിമാരില്‍ മമത കഴിഞ്ഞാല്‍ പിന്നെയുള്ളത് കേരള മുഖ്യമന്ത്രി പിണറായി വിജയനും, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാലുമാണ്. എന്നാല്‍ ഇരുവര്‍ക്കും ഒരു കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മൂന്ന് കോടിയിലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും ധനികരായ മുഖ്യമന്ത്രിമാര്‍:
1. വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ഉള്ളത് 510 കോടി രൂപയുടെ ആസ്തി.
2. പെമ ഖണ്ഡു: ബി.ജെ.പി നേതാവും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായ ഖണ്ഡുവിന്റെ ആകെ ആസ്തി 163 കോടി. എഡിആര്‍ ഡാറ്റ അനുസരിച്ച്, ഖണ്ഡു തന്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ബാധ്യതകള്‍ ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു.
3. നവീന്‍ പട്‌നായിക്: ബിജു ജനതാദള്‍ തലവന്റെ ആകെ ആസ്തി 63 കോടി രൂപയാണ്. ഒഡീഷ മുഖ്യമന്ത്രിക്ക് 15 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്.
4. നെയ്‌ഫിയു റിയോ: നാഗാലാന്‍ഡ് മുഖ്യമന്ത്രിക്ക് ആകെ മൊത്തം 46 കോടി രൂപയുടെ ആസ്തിയുണ്ട്.
5. എന്‍.രംഗസാമി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ മുഖ്യമന്ത്രിയായ രംഗസ്വാമിക്ക് 38 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്.
6. കെ. ചന്ദ്രശേഖര്‍ റാവു: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് 23 കോടിയിലധികം രൂപയുടെ ആസ്തിയും, എട്ട് കോടി രൂപയുടെ ബാധ്യതയും ഉണ്ട്.
7. ഭൂപേഷ് ബാഗേല്‍: കോണ്‍ഗ്രസ് നേതാവ് ഭൂപേഷ് ബാഗേലിനുള്ളത് 23 കോടി രൂപയുടെ ആസ്തി.
8. ഹിമന്ത ബിശ്വ ശര്‍മ്മ: ഇന്ത്യയിലെ ഏറ്റവും ധനികരായ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ അസം മുഖ്യമന്ത്രി എട്ടാം സ്ഥാനത്താണ്. 17 കോടിയാണ് ആസ്തി.
9. കോണ്‍റാഡ് സാങ്മ: എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മയ്ക്ക് 14 കോടി രൂപയുടെ ആസ്തി സ്വന്തം.
10. മണിക് സാഹ: ത്രിപുര മുഖ്യമന്ത്രിയ്ക്ക് 13 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്.
മറ്റ് ചില കാര്യങ്ങളും എഡിആര്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് രാജ്യത്തെ ഏറ്റവും വിദ്യാസമ്ബന്നനായ മുഖ്യമന്ത്രി. എട്ട് മുഖ്യമന്ത്രിമാര്‍ക്ക് തോക്കുകള്‍ ഉണ്ട്. കെ. ചന്ദ്രശേഖര്‍ റാവുവിനാണ് ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ളത്. 47 കേസുകളുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗനും തൊട്ടുപിന്നാലെയുണ്ട്.

