ഉളിയത്തടുക്ക അൽ ഹുസ്ന ഷീ അക്കാദമി ആറാം വാർഷിക മഹാ സമ്മേളനം മെയ് 10ന്; 42 വനിതാ പണ്ഡിതകൾക്ക് സനദ് സമ്മാനിക്കും

ഉളിയത്തടുക്ക : സ്ത്രീ സമന്വയ വിദ്യാഭ്യാസ മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മധൂർ പഞ്ചായത്തിലെ ഉളിയത്തടുക്ക ടൗണിന്റെ ഹൃദയ ഭാഗത്ത് 2017 ൽ ആരംഭിച്ച അൽ ഹുസ്ന ഷീ അക്കാദമിയുടെ ആറാം വാർഷിക മഹാ സമ്മേളനം 2023 മെയ് 10ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
അൽ ഹുസ്ന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സയ്യിദ് അലവി അൽ ഐദറൂസി സമ്മേളന പ്രഖ്യാപനം നടത്തി.
ഡയറക്ടർ മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് സ്വാഗതം ആശംസിച്ചു.
അൽ ഹുസ്ന തസ്കിയ്യ, അൽ ഹുസ്ന അക്ഷര മുറ്റം വെക്കേഷൻ ക്യാമ്പ്കളുടെ ഉദ്ഘാടനം സയ്യിദ് അബ്ദുൽ കരീം അൽഹാദി തങ്ങൾ നിർവഹിച്ചു. സമസ്ത ജില്ലാ മുശാവറ അംഗം എം.പി അബ്ദുല്ല ഫൈസി നെക്ക്രാജെ അദ്ധ്യക്ഷം വഹിച്ചു. പ്രഫസർ ശംസുൽ ഹൂദാ നൂരി ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ മന:ശാസ്ത്ര വിദഗ്ധൻ ഇർഫാദ് മായിപ്പാടി ‘നമ്മുടെ മക്കളെ എങ്ങനെ മിടുക്കരാക്കാം’ എന്ന വിഷയത്തിൽ ക്ലാസിന് നേതൃത്വം നൽകി. സിഇഒ മുഹമ്മദ് റഫീഖ് അഹ്‌സനി കളത്തൂർ കോഴ്സുകൾ വിഷദീകരിച്ചു.
തുടർന്ന് നടന്ന തൗബാ മജ്ലിസിന് പ്രമുഖ ആത്മീയ പണ്ഡിതൻ ഉസ്താദ് സുലൈമാൻ ഫൈസി പട്ടാമ്പി നേതൃത്വം നൽകി. എസ്.വൈ.എസ് സർക്കിൾ പ്രസിഡന്റ് സയ്യിദ് ഹംസ തങ്ങൾ അരിഫാഈ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സയ്യിദ് അഷ്‌റഫ് തങ്ങൾ മുട്ടത്തോടി ഇത്തിഹാദ് മുഹമ്മദ് ഹാജി മൻസൂർ മൗലവി നെല്ലിക്കുന്ന് മഹ്‌മൂദ് ഹനീഫി സൈനബ അൽ ഫിഹ്‌രി കളത്തൂർ അസൂറ ടീച്ചർ റഹ്‌മത്ത് നഗർ ഹാഫിള ഹന്നത്ത് ബീ.വി മുട്ടത്തോടി ഖൈറുന്നിസാ സാക്കിയ മൊഗ്രാൽ സംബന്ധിച്ചു. ഡയറക്ടർ മുനീർ അഹമദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും നന്ദിയും പറഞ്ഞു.

