കേരളത്തിന് വന്ദേഭാരത്; 25ന് പ്രധാനമന്ത്രി എത്തുമ്പോള്‍ ഉദ്ഘാടനത്തിന് നീക്കം

തിരുവനന്തപുരം∙ പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനത്തിന് തിരക്കിട്ട നീക്കം. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റെയില്‍വേ ബോര്‍ഡിന്‍റെ നിര്‍ദേശം. തിരുവനന്തപുരം–കണ്ണൂര്‍ സര്‍വീസാണ് പരിഗണനയില്‍ ഉള്ളത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെ പരീക്ഷണ സര്‍വീസ് ആരംഭിക്കും. 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനാണ് നീക്കം നടക്കുന്നത്. ഉദ്ഘാനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റെയിൽവെ ഡിവിഷൻ ഏഴ് നിർദേശങ്ങൾ പുറത്തിറക്കി. ആദ്യസർവീസ് നടത്തുന്നതടക്കമുള്ള വിവരങ്ങളാണ് പുറത്തിറക്കിയത്. മണിക്കൂറിൽ 160 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ വേഗത. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ വേഗത എത്രയായിരിക്കും എന്ന് വ്യക്തമല്ല.

