KSDLIVENEWS

Real news for everyone

ഗുരുവായൂരില്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; മോഷണം പോയത് മൂന്ന് കിലോ സ്വര്‍ണം

SHARE THIS ON

ഗുരുവായൂര്‍: ഗുരുവായൂരില്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം മോഷണം പോയി. കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്.


രാത്രി ഏഴരയ്ക്കും പതിനൊന്നരയ്ക്കും ഇടയിലാണ് കവര്‍ച്ച നടന്നത് എന്നു കരുതുന്നു. ബാലനും ഭാര്യ രുഗ്മിണിയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇരുവരും സിനിമ കാണാനായി തൃശൂരിലേക്ക് പോയപ്പോഴായിരുന്നു മോഷണം.


വ്യാപാര സംബന്ധമായി വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. കിടപ്പുമുറിയിലെ ലോക്കറിനുള്ളിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇത് തകര്‍ത്താണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!