ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: വിമാനങ്ങള്‍ തിരിച്ചുവിളിച്ച് എയര്‍ ഇന്ത്യ; ചിലത് വഴിതിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ വ്യോമപാതയടച്ച് ഇറാന്‍. ഇത് വിമാനസർവീസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതിനുപിന്നാലെയാണ് ഇറാന്‍ വ്യോമപാതയടച്ചത്. ഇതേ തുടര്‍ന്ന് എയര്‍ ഇന്ത്യ 16 വിമാനങ്ങള്‍ തിരിച്ചുവിളിക്കുകയോ വഴിതിരിച്ചുവിടയുകയോ ചെയ്തിട്ടുണ്ട്.
മുംബൈയില്‍ നിന്ന് ലണ്ടിനിലേക്ക് പുറപ്പെട്ട എഐസി 129 എയര്‍ ഇന്ത്യ വിമാനമാണ് ആദ്യം തിരിച്ചുവിളിച്ചത്. മൂന്നുമണിക്കൂറോളം ആകാശത്ത് തുടര്‍ന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കാനുള്ള അനുമതി ലഭിച്ചത്. വിമാനം തിരിച്ചിറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നു. വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചിറക്കുന്നത് എന്ന രീതിയില്‍ ആദ്യം വന്ന സൂചനകള്‍ ആശങ്ക സൃഷ്ടിക്കുകയും ചെയ്തു.
പിന്നാലെയാണ് ഇറാനുമുകളിലൂടെ യാത്ര ചെയ്യേണ്ടിയിരുന്ന വിമാനങ്ങളെ യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി തിരികെ വിളിക്കുന്നതായുള്ള എയര്‍ ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. പുറപ്പെട്ട വിമാനത്താവളങ്ങളിലേക്ക് തന്നെ തിരിച്ചിറക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യാനാണ് തീരുമാനം. 16 വിമാനങ്ങളെ സംബന്ധിച്ച വിവരങ്ങളാണ് എയര്‍ ഇന്ത്യ പുറത്തുവിട്ടിട്ടുള്ളത്.
തിരിച്ചുവിടുന്ന വിമാനങ്ങള്‍:
ലണ്ടനില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എഐ130 വിമാനം വിയന്നയിലേക്ക്.
ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എഐ102 വിമാനം ഷാര്‍ജയിലേക്ക്
ന്യൂയോര്‍ക്കില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എഐ116 വിമാനം ജിദ്ദയിലേക്ക്
ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എഐ2018 വിമാനം മുംബൈയിലേക്ക്
വാന്‍കൂവറില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എഐ188 വിമാനം ജിദ്ദയിലേക്ക്
ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എഐ101 വിമാനം ഫ്രാങ്ക്ഫര്‍ട്ടിലേക്ക്
ഷിക്കാഗോയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എഐ126 ജിദ്ദയിലേക്ക്
ലണ്ടനില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എഐ132 ഷാര്‍ജയിലേക്ക്
ലണ്ടനില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എഐ2016 വിയന്നയിലേക്ക്
ടൊറോന്റോയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എഐ190 ഫ്രാങ്ക്ഫ്രൂട്ടിലേക്ക്
ഡല്‍ഹിയില്‍നിന്ന് ടൊറോന്റോയി പുറപ്പെട്ട എഐ189 വിമാനം ഡല്‍ഹിയിലേക്ക്
തിരിച്ചുവിളിക്കുന്ന വിമാനങ്ങള്‍:
മുംബൈയില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എഐ129 വിമാനം മുംബൈയിലേക്ക്
മുംബൈയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എഐ119 വിമാനം മുംബൈയിലേക്ക്
ഡല്‍ഹിയില്‍നിന്ന് വാഷിങ്ടണിലേക്ക് പുറപ്പെട്ട എഐ103 വിമാനം ഡല്‍ഹിയിലേക്ക്
ന്യൂവാര്‍ക്കില്‍നിന്ന് (ന്യൂജേഴ്‌സി) ഡല്‍ഹിയിലേക്ക് പുറപ്പെട്ട എഐ106 വിമാനം ഡല്‍ഹിയിലേക്ക്.