KSDLIVENEWS

Real news for everyone

ചെർക്കള ബോവിക്കാനം റൂട്ടിൽ എട്ടാം മൈൽ വളവിൽ വെള്ളക്കെട്ട് രൂക്ഷം, പരിഹാരം വൈകുന്നു; യാത്രക്കാർക്ക് ചെളിവെള്ളം തെറിച്ച് ദുരിതം

SHARE THIS ON

ബോവിക്കാനം: ചെർക്കള-ബോവിക്കാനം റൂട്ടിൽ പൊവ്വൽ ബെഞ്ച് കോർട്ട് കഴിഞ്ഞ് എട്ടാം മൈൽ വളവിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാർക്ക് വലിയ ദുരിതമായി മാറുന്നു. സ്കൂൾ വിദ്യാർത്ഥികൾ, മദ്രസയിലെ കുട്ടികൾ, അംഗൻവാടി വിദ്യാർത്ഥികൾ, കാൽനടയാത്രക്കാർ, ഇരുചക്രവാഹന യാത്രക്കാർ എന്നിവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.
ചെറിയ മഴ പെയ്താൽ പോലും റോഡിന്റെ ഈ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്നത് പതിവാണ്. ഇതുവഴി വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഈ കെട്ടിക്കിടക്കുന്ന വെള്ളവും ചെളിയും കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും ദേഹത്ത് തെറിക്കുന്നു സ്കൂൾ യൂണിഫോമിലും മറ്റും ചെളിവീഴുന്നത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ വലയ്ക്കുന്നു.
ഈ റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നാട്ടുകാർ പലതവണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. കെട്ടിക്കിടക്കുന്ന വെള്ളം നീക്കാനും ഡ്രൈനേജ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കി അടിയന്തര ഇടപെടൽ സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നു. അധികാരികൾ ഈ വിഷയത്തിൽ മെല്ലെ പോക്ക് നയമാണ് ജനങ്ങളുടെ ഈ ഒരു ബുദ്ധിമുട്ടിന് പരിഹാരം കാണാതെ പോകുന്നത്

error: Content is protected !!