റാബിയ സെയ്ഫിക്ക് നീതി വേണം മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി സി.വൈ.സി.സി ചൗക്കി

കാവുഗോളി ചൗക്കി: ഇന്ന് 21 വയസ്സുകാരി റാബിയ സെയ്ഫി രാജ്യത്തിന്റെ നൊമ്പരമാവുകയാണ്. കഴുത്ത് അറുത്തെടുത്തു. രഹസ്യ ഭാഗങ്ങളിൽ ഉൾപ്പെടെ ശരീരത്തിൽ മുഴുവൻ ആയുധം കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ദ്വാരങ്ങൾ. അമ്പതിലധികം മാരക മുറിവുകൾ. നാലുപേർ ചേർന്ന് കൂട്ട ബലാത്സംഗം.ഒരു മനുഷ്യ ശരീരത്തിന് സഹിക്കാവുന്നതിലും അപ്പുറമുള്ള ക്രൂരത. ആ ചിത്രം പോലും കാണാൻ വയ്യ. പ്രതികളെ കാണാതായതിലും പോലീസ് കേസെടുത്തതിലും മറ്റു രാഷ്ട്രീയ ഇടപെടലുകളും എല്ലാം ദുരൂഹമാണ്. മാധ്യമങ്ങൾക്ക് മിണ്ടാട്ടമില്ല. ഡൽഹി പൊലീസിലെ ഒരു വനിതാ പൊലീസുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. പക്ഷേ ഡൽഹി സർക്കാറിനോ പോലീസ് അധികാരമുള്ള കേന്ദ്ര ഗവൺമെൻറിനോ മിണ്ടാട്ടമില്ല. അമർഷം കനക്കും മുമ്പ് ഇരയുടെ ദേഹം ദഹിപ്പിച്ചു ദേഷ്യത്തിന്റെ കനൽ കെടുത്തുകയെന്ന പതിവ് ഫാസിസ്റ്റ് രീതിയിൽ നിന്ന് വ്യത്യസ്തമായി റാബിയ സെയ്ഫിയുടെ മൃതദേഹമെങ്കിലും ലഭിച്ചുവെന്ന് നമുക്ക് ആശ്വസിക്കാം. തങ്ങളുടെ കർണപുടങ്ങളിൽ ആദ്യമേ ഈയം ഉരുക്കിയൊഴിച്ച ബധിര ഫാസിസ്റ്റുകളോട് പരാതിയും പ്രതിഷേധവും അറിയിക്കുന്നത് പോലും നമ്മുടെ നാട്ടിൽ ലജ്ജയില്ലാത്ത ഒരു രാഷ്ട്രീയ പ്രവർത്തനമായി മാറിയിട്ടുണ്ട്. പക്ഷേ, നമുക്ക് നിശബ്ദമാവാനാകില്ലല്ലോ, റാബിയ സെയ്ഫിക്ക് നീതിവേണം എന്ന് ആവിശ്യപ്പെട്ടുക്കൊണ്ട് സി.വൈ.സി.സി ചൗക്കി പ്രവർത്തകർ മെഴുകുതിരിക്കത്തിച്ച് പ്രതിഷേധിച്ചു. ക്ലബ്ബ് ജനറൽ സെക്രട്ടറി സാദിക്ക് കടപ്പുറത്തിന്റെ നേതൃത്വത്തിൽ സി.വൈ.സി.സി ജിസിസി ഭാരവാഹികളായ നിസ്താർ,ഹബീബ്,ആരിഫ് കടപ്പുറം,അബ്ദു മറ്റു നാട്ടിലുള്ള പ്രവർത്തകന്മാരായ ജാബിർ,ഫസ്സൽ,ഷബീർ, റൗഫ്,ഷനാദ്,ഫയാസ്,ചെച്ചു,അറഫാത്ത്,ഫഹദ്,റിഫാത്ത്,ഷിബ്ലി,ഫാസിൽ,മുഹമ്മദ്,അജ്മൽ,ഹസ്സയ്നാർ,ഷാനിഫ് ,സൽമാൻ എന്നിവർ സംബന്ധിച്ചു.

