KSDLIVENEWS

Real news for everyone

പത്തനംതിട്ട കുരമ്പാലയിൽ കെഎസ്ആർടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ച് 2 മരണം; 25 ഓളം പേർക്ക് പരുക്ക്

SHARE THIS ON

പത്തനംതിട്ട∙ എംസി റോഡിൽ കുരമ്പാലയിൽ കെഎസ്ആർടിസി ബസും പിക്കപ് വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പിക്കപ് വാനിലുണ്ടായിരുന്ന കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48) ആലുവ ഇടത്തല സ്വദേശി വി.എസ്.ശ്യാം (30) എന്നിവരാണ് മരിച്ചത്. ബസ് യാത്രക്കാരായ 25 ഓളം പേർക്ക് പരുക്കേറ്റു. മരിച്ചവരുടെ മൃതദേഹം അടൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു രാവിലെ ഏഴുമണിയോടെയാണ് അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് കൂരമ്പാലയില്‍ വച്ച് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വാന്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അപകടത്തെ തടുര്‍ന്ന് എംസി റോഡില്‍ ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!