KSDLIVENEWS

Real news for everyone

പോക്സോ, പീഡനം, വീസ തട്ടിപ്പ് അടക്കം സംസ്ഥാനത്തും പുറത്തും ഒട്ടേറെ കേസുകളിൽ പ്രതി; നിരവധി പോലീസ് സ്റ്റേഷനുകളിലെ കേസുകളിൽ കോടതി അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയെ തന്ത്രപരമായി പിടികൂടി പോലീസ്

SHARE THIS ON

കാഞ്ഞങ്ങാട്: പോക്സോ, പീഡനം, വീസ തട്ടിപ്പ് അടക്കം സംസ്ഥാനത്തും പുറത്തും ഒട്ടേറെ കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന യുവാവിനെ മൈസൂരുവിലെ ഹുൻസൂറിൽനിന്നു പൊലീസ് തന്ത്രപരമായി പിടികൂടി. ചെറുവത്തൂർ കാടങ്കോട് സ്വദേശി സി.എച്ച്.മുത്തലീബിനെയാണ് (46) ഡിവൈഎസ്പി എം.വി.അനിൽ കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ലോങ് പെൻഡിങ് കേസ് സ്ക്വാഡ് പിടികൂടിയത്. പ്രതിയുടെ കയ്യിൽനിന്ന് 26 സിം കാർഡുകളും കണ്ടെടുത്തു.

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ബലാത്സംഗം, പോക്സോ, വീസ തട്ടിപ്പ്, സ്ത്രീ പീഡനം, അടിപിടി, വഞ്ചന തുടങ്ങിയ ഒട്ടേറെ കേസുകളിൽ പ്രതിയും പല കേസുകളിലും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മൈസൂരു ജില്ലയിലെ ഹുൻസൂറിൽ നിന്നാണ് അന്വേഷണസംഘം പ്രതിയെ തന്ത്രപരമായി പിടികൂടിയത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ 2019ൽ റജിസ്റ്റർ ചെയ്ത പോക്സോ കേസ്, ആലുവ പൊലീസ് സ്റ്റേഷനിലെ 2019ലെ ബലാത്സംഗക്കേസ്, മലപ്പുറം കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷനിലെ 2017ലെ ബലാത്സംഗക്കേസ്, കായംകുളം, പിണറായി, വിദ്യാനഗർ, തിരുവനന്തപുരം ആറ്റിങ്ങൽ, പാലക്കാട് നെന്മാറ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ കേസുകളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ കർണാടകയിലെ വിവിധ സ്റ്റേഷനുകളിലും കേസുകൾ നിലവിലുള്ളതായി റിപ്പോർട്ടുണ്ട്.

വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽനിന്നു സ്ത്രീകളെ വിവാഹം കഴിക്കുകയും പണവും സ്വർണവും കൈക്കലാക്കിയശേഷം മുങ്ങുകയും ചെയ്യുന്നതാണ് പ്രതിയുടെ മറ്റൊരു തട്ടിപ്പ്. വീസ വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസുകളും പ്രതിക്കെതിരെയുണ്ട്. ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽപോയ പ്രതി ബെംഗളൂരു, മൈസൂരു, മംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയായിരുന്നു. ഇതിനിടയിലും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വാട്സാപ് ഗ്രൂപ്പുകൾവഴി ആളുകളിൽനിന്ന് പണംതട്ടുന്നതും തുടർന്നു.

ഇച്ചിരി കണ്ണുനീര് ഇങ്ങനെ ഇറങ്ങി വരുന്നത് കണ്ടല്ലോ?’ കൊച്ചമ്മ പോകുന്നതിൽ കുട്ടിമണിക്ക് സങ്കടം; വിഡിയോ പങ്കുവച്ച് റിമി ടോമി

കുടുംബത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ട
മികച്ച ടേം ഇൻഷുറൻസ് പ്ലാനുകൾ

അന്ന് ആദ്യം മരിക്കേണ്ടിയിരുന്നത് ഞാൻ, എന്നെ വലിച്ചു പുറത്തിട്ടത് അദൃശ്യ കരം: ഇന്ത്യൻ 2 സെറ്റിലെ അപകടത്തെക്കുറിച്ച് കാജൽ അഗർവാൾ

നേട്ടങ്ങളുടെ നെറുകയിൽ 7 രാശിക്കാർ; അടുത്ത ആഴ്ചയിൽ തിളങ്ങുന്ന രാശിക്കാർ, സമ്പൂർണ സൂര്യരാശിഫലം

ബാച്‌ലർ ബിരുദം ഇല്ലാതെ മാസ്റ്റേഴ്സ് എടുത്തവർക്ക് 6 മാസ ബ്രിജ് കോഴ്സ് നിർബന്ധം
പൊലീസിന്റെ നിരീക്ഷണത്തിൽപെടാതിരിക്കാൻ പ്രതി 26 മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. തട്ടിപ്പിനായി ഉപയോഗിക്കുന്ന സിം കാർഡുകളും ഫോണുകളും പരമാവധി രണ്ടുമാസം മാത്രം ഉപയോഗിച്ചശേഷം മാറ്റി പുതിയത് ഉപയോഗിക്കുന്നതായിരുന്നു രീതി. സാധാരണ ഫോൺ കോളുകൾ ഒഴിവാക്കി വാട്സാപ് കോളുകൾ മാത്രം ഉപയോഗിക്കുകയും പൊതുസ്ഥലങ്ങളിലെ പബ്ലിക് വൈഫൈ മുഖേന ഇന്റർനെറ്റ് ഉപയോഗിക്കുകയും ചെയ്തിരുന്നു.

സൈബർ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച പ്രത്യേക അന്വേഷണസംഘം തന്ത്രപരമായ അന്വേഷണത്തിലൂടെ പ്രതിയുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ വേഷംമാറി വീസ ആവശ്യക്കാരെന്ന വ്യാജേന പ്രതിയെ സമീപിച്ചു. പൊലീസാണെന്ന് തിരിച്ചറിഞ്ഞ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അന്വേഷണസംഘം പിന്തുടർന്നു പിടികൂടുകയായിരുന്നു. എസ്ഐ സൈഫുദ്ദീൻ നീലേശ്വരം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീകാന്ത് അരവഞ്ചാൽ, വി.വി.അജയൻ എന്നിവരുടെ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയി‌ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!