KSDLIVENEWS

Real news for everyone

പുറപ്പെടാനിരുന്ന വിമാനത്തിന്റെ ചിറകിൽ യുവാവ് ; അമ്പരന്ന് യാത്രക്കാരും വിമാന ജീവനക്കാരും

SHARE THIS ON

ലാസ് വെഗാസ് | അമേരിക്കയിലെ ലാസ് വെഗാസില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച്‌ റണ്‍വേയില്‍ കടന്ന യുവാവ് പുറപ്പെടാനിരിക്കുന്ന വിമാനത്തിന്റെ ചിറകില്‍ കയറി. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.ഓറിഗോണിലെ ലാസ് വെഗാസിലെ മക്കാര്‍റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍
നിന്ന് പോര്‍ട്ട് ലാന്‍ഡിലേ പുറപ്പെടാനിരിക്കുന്ന അലാസ്‌ക എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനത്തിന്റെ ചിറകിലാണ് യുവാവ് കയറിപ്പറ്റിയത്.

വിമാനം പറന്നുയരാന്‍ ഒരുങ്ങുന്നതിനിടെയിലാണ് യുവാവ് റണ്‍വേയിലെത്തിയത്. പൈലറ്റ് ഉടന്‍ തന്നെ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ വിവരമറിയിക്കുകയായിരുന്നു. എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി വിമാനം വളയുകയും കീഴങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയ്യാറായില്ല

ധരിച്ചിരുന്ന ഷൂസും സോക്‌സും അഴിച്ചു മാറ്റി വിമാനത്തിന്റെ വിംഗ്ലെറ്റില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വിംഗ്ലെറ്റില്‍ നിന്ന് തെന്നിമാറി ടാര്‍മാക്കിലേക്ക് വീഴുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു .മാനസികാസ്വാസ്ഥ്യമുള്ളയാളാണ് യുവാവെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണെന്ന് അലാസ്‌ക എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!