KSDLIVENEWS

Real news for everyone

ഐ എൻ എൽ -ഒന്നാം വാർഡ് ചേരങ്കൈയിൽ ആവേശമായി മെമ്പർഷിപ്പ് കാമ്പയിൻ

SHARE THIS ON

കാസറഗോഡ്: കാസറഗോഡ് മുൻസിപ്പൽ ഒന്നാം വാർഡ് ചേരങ്കൈയിൽ ആവേശം വിതറി ഐ.എൻ.എൽ മെമ്പർഷിപ് ക്യാമ്പയിൻ നടന്നു. മൂന്ന് പ്രാവശ്യം ഐ.എൻ എൽ പ്രതിനിധിയെ നഗരസഭയിലേക്ക് അയച്ച ചേരങ്കൈ വാർഡിൽ ഐ എൻ എൽ ശക്തികേന്ദ്രം തന്നെയാണ്.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മികച്ച പോരാട്ടമാണ് ഐ എൻ എൽ കാഴ്ചവെച്ചത്.നിയമസഭാ തിരഞ്ഞെടുപ്പിലും ഒന്നാം വാർഡിൽ നിന്നും നല്ല വോട്ട് തന്നെയാണ് ഇടത് പ്പെട്ടിയിൽ വീണിട്ടുള്ളത് .’ ഐ എൻ എൽ മുൻസിപ്പൽ പ്രസിഡൻറും ,റിട്ടേണിം ണ്ട് ഓഫീസറുമായ കുഞ്ഞാമു നെല്ലിക്കുന്ന് ,ഐ എൻ എൽ വാർഡ് പ്രസിഡൻ്റ് ഖലിൽ ചേരങ്കൈയ്ക്ക് മെമ്പർഷിപ് നൽകി കൊണ്ട് കാമ്പയിൻ ഉൽഘാടനം ചെയ്തു, മുൻസിപ്പൽ ചുമതലയുള്ള എൻ എൽ യു ജില്ലാ ജനറൽ സെക്രട്ടറി ഹനിഫ് കടപ്പുറം ,ഐ എൻ എൽ മണ്ഡലം വൈസ് പ്രസിഡൻറ് ഉമൈർ തളങ്കര, എൻ എൽ യു. ജില്ലാ വൈസ് പ്രസിഡൻറ് മുനിർ കണ്ടാളം, , നാസിർ ഇല്ലിൻച്ച, ജലീൽ.സി.എ , ജമാൽ.സി.എച് ,അബൂബക്കർ ,മൊയ്തു ,നാസിർ കണ്ടാളം, നൗഷാദ് അട്ടകൊളു,എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി മുസ്ഥഫ ചേരങ്കൈ സ്വാഗതവും, ഇർഷാദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!