KSDLIVENEWS

Real news for everyone

കേരളത്തിലെ വി.സി നിയമന വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് ബിജെപി; കേന്ദ്രം ഇടപെടണമെന്ന് ആവശ്യം

SHARE THIS ON

ന്യൂഡല്‍ഹി: കേരളത്തിലെ വിവാദ വൈസ് ചാന്‍സലര്‍ നിയമന വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എം.പി. ബിജെപി കേരള ഘടകത്തിന്റെ ചുമതല കൂടിയുള്ള രാധാ മോഹന്‍ അഗര്‍വാളാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. നിയമവിരുദ്ധമായി നടന്ന വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കാന്‍ യുജിസിയോട് നിര്‍ദേശിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിഷയം സഭയില്‍ അവതരിപ്പിച്ചത്. കണ്ണൂര്‍ സര്‍വകലാശാല ഉള്‍പ്പെടെയുള്ള കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനം നടന്നത് നിയമവിരുദ്ധമായിട്ടാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തലേന്ന് രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത് വിസി നിയമന വിവാദം രാജ്യസഭയില്‍ എത്തിച്ചതോടെ പാര്‍ട്ടി കേരളത്തില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ദേശീയ തലത്തില്‍ കൂടി ചര്‍ച്ചയാക്കാനും ബിജെപിക്കായി. കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ ശിശുമരണ വിഷയവും രാധാ മോഹന്‍ അഗര്‍വാള്‍ രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!