KSDLIVENEWS

Real news for everyone

നാദാപുരത്ത് നിർമാണത്തിലിരുന്ന വീടു തകർന്നു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതര

SHARE THIS ON

നാദാപുരം/ വളയം: വളയത്ത് നിർമ്മാണത്തിലിരുന്ന വീട് തകർന്ന് രണ്ട് മരണം. അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികളാണ് മരിച്ചത്. ആലിശ്ശേരിക്കണ്ടി വിഷ്ണു (29), കൊടക്കാട് നവജിത്ത് (35) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വലിയ ശബ്‍ദം കേട്ട് ഓടിവന്ന നാട്ടുകാരാണ് കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെട്ട തൊഴിലാളികളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. മൂന്ന് പേർ കൂടി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുണ്ട്.


ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. വളയം വലിയ പറമ്പത്ത് – മാരാം കണ്ടിക്കും സമീപത്താണ് അപകടം.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!