KSDLIVENEWS

Real news for everyone

ഗര്‍ഭിണിയായ യുവതി ബാത്ത് റൂമില്‍ കാല്‍ വഴുതി വീണയുടന്‍ പ്രസവിച്ചു; അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം

SHARE THIS ON

തിരുവനന്തപുരം: ബാത്ത് റൂമില്‍ കാല്‍ വഴുതി വീണ് പരിക്കേറ്റ ഗര്‍ഭിണി പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കകം മരിച്ചു. നവജാത ശിശുവിനെയും രാക്ഷിക്കാനായില്ല. വെങ്ങാനൂര്‍ ചാവടിനട കട്ടച്ചല്‍കുഴി സ്വദേശി സിനുവിന്റെ ഭാര്യ വൃന്ദ (27) ആണ് മരിച്ചത്. 6 മാസം ഗര്‍ഭിണിയായ വൃന്ദ ഇന്നലെ പുലര്‍ച്ചെ 3 ഓടെ വീടിന്റെ പുറത്തുള്ള ബാത്തു റൂമില്‍ തല കറങ്ങി വീഴുകയായിരുന്നു അവിടെ വെച്ച്‌ തന്നെ ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.ബാത്‌റൂമില്‍ പോയി തിരികെ വരാത്തതിനെ തുടര്‍ന്ന് അമ്മൂമ്മ ചെന്ന് നോക്കിയപ്പോഴാണ് വൃന്ദയും കുഞ്ഞും അബോധാവസ്ഥയില്‍ കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് പുലര്‍ച്ചെ 4.15 ഓടെ 108 ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. തുടര്‍ന്ന് ഐ.സി.യുവില്‍ ആയിരുന്ന വൃന്ദയും ഉച്ചയോടെ മരണപ്പെടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഇന്ന് രാവിലെ മൃതദേഹം എത്തിച്ച്‌ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!