KSDLIVENEWS

Real news for everyone

ബാബരി തകര്‍ത്ത കേസിലെ പ്രതികളെ വെറുതെവിട്ട ജഡ്ജിക്ക് ഉപലോകായുക്തയായി നിയമനം

SHARE THIS ON

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉപലോകായുക്തയായി നിയമിച്ചു. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, ഡോ. മുരളി മനോഹര്‍ ജോഷി തുടങ്ങി 32 പ്രതികളെയും യാദവ് വെറുതെവിട്ടിരുന്നു.

ബാബരി തകര്‍ക്കാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതിനു തെളിവില്ലെന്നും അദ്വാനിയടക്കമുള്ള നേതാക്കള്‍ പള്ളി പൊളിക്കുന്നത് തടയാന്‍ ശ്രമിക്കുകയാണുണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണ് എല്ലാവരെയും വെറുതെവിട്ടത്. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ സ്വദേശിയാണ് യാദവ്. ബാബരി കേസില്‍ വാദം കേള്‍ക്കുന്നതിനിടെ 2019 സെപ്തംബറില്‍തന്നെ യാദവിന്റെ സര്‍വിസ് കാലാവധി പൂര്‍ത്തിയായിരുന്നു. പിന്നീടു നീട്ടിനല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!