KSDLIVENEWS

Real news for everyone

അധികാരമില്ലാത്ത ഞാന്‍ അപകടകാരി’: മുന്നറിയിപ്പുമായി ഇമ്രാന്‍

SHARE THIS ON

ഇസ്ലാമാബാദ്: പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ നയം വ്യക്തമാക്കി ഇമ്രാന്‍ ഖാന്‍. അധികാരത്തിലുള്ള സമയത്ത് താന്‍ അപകടകാരിയായിരുന്നില്ലെന്നും ഇപ്പോഴാണ് താന്‍ അപകടകാരിയെന്നും ഇമ്രാന്‍ പറഞ്ഞു. പെഷാവാറിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


തനിക്കെതിരെ അവിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പ് പാതിരാത്രിയില്‍ പാക് സുപ്രീം കോടതി ചേര്‍ന്നത്‌ തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇമ്രാന്റെ ആരോപണം. ഇതേ സമയം തന്നെ മറ്റൊരു ഹര്‍ജി കേള്‍ക്കുന്നതിനായി ഇസ്ലാമാബാദ് ഹൈക്കോടതിയും ചേര്‍ന്നു. അന്ന് സ്പീക്കര്‍ രാജിവെച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പ് നടക്കാതെ പോയത്.

റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കോടതിയില്‍ അരങ്ങേറിയ സംഭവത്തില്‍ ഉള്‍പ്പെടെ ഇമ്രാന്‍ അതൃപ്തി രേഖപ്പെടുത്തി. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് അന്ന് സംഭവിച്ചത്? അദ്ദേഹം ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!