KSDLIVENEWS

Real news for everyone

ശക്തമായ വേനൽമഴയിൽ മുങ്ങി കാസർകോട്; ചെളിക്കുളമായി എം.ജി. റോഡ്

SHARE THIS ON

കാസർകോട് : ശക്തമായ വേനൽമഴയിൽ മുങ്ങി കാസർകോട് എം.ജി. റോഡ്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ റോഡിൽ വലിയ വെള്ളക്കെട്ട് ഉണ്ടായത് വാഹനയാത്രികരെ വലച്ചു. റോഡിന് ഒരുവശത്ത് ഓവുചാൽ നവീകരണം നടക്കുന്നതിനാൽ ഒഴുകിയെത്തുന്ന മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുകയായിരുന്നു. ഓവുചാലുകളിലേക്ക് വെള്ളം ഒഴുകിപ്പോകാനാവശ്യമായ ദ്വാരം ഇല്ലാത്തതും പഴയ കോൺക്രീറ്റ് സ്ലാബുകൾ റോഡരികിൽ കൂട്ടിയിട്ടതും വെള്ളക്കെട്ടുണ്ടാവാൻ കാരണമായി. ഇരുചക്രവാഹനയാത്രികരും കാൽനട യാത്രക്കാരുമാണ് വെള്ളക്കെട്ടിൽ കൂടുതൽ ദുരിതമനുഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!