KSDLIVENEWS

Real news for everyone

മദ്യനയക്കേസ്; കെജ്‌രിവാളിനെ സി.ബി.ഐ. ചോദ്യം ചെയ്യും, ഞായറാഴ്ച ഹാജരാകാന്‍ നിര്‍ദേശം

SHARE THIS ON

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ. ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഞായറാഴ്ച രാവിലെ 11-ന് ഹാജരാവാനാണ് നിര്‍ദേശം. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ വിളിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 17-ന് ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍. റിപ്പോര്‍ട്ടില്‍ കെജ്‌രിവാളിനെ പ്രതിയായി ചേര്‍ത്തിരുന്നില്ല. എന്നാല്‍ കുറ്റാരോപിതരെയും ചില സാക്ഷികളെയും ചോദ്യം ചെയ്തതില്‍നിന്ന് കെജ്‌രിവാളിന്റെ പേരും കേസിനെ ചുറ്റിപ്പറ്റി ഉയര്‍ന്നു. ഇതില്‍ വ്യക്തത വരുത്താനാണ് വിളിപ്പിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയ അടക്കമുള്ള നിലവില്‍ ജയിലിലാണ്‌”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!