KSDLIVENEWS

Real news for everyone

സന്ദീപ് വാര്യര്‍ക്ക് വധഭീഷണി; പാണക്കാട് കുടുംബത്തേയും മുസ്ലിം വിഭാഗങ്ങളെയും അവഹേളിക്കുന്ന രീതിയിലാണ് ഭീഷണിയെന്നും പരാതി

SHARE THIS ON

പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യർക്ക് വധഭീഷണി. വാട്സ്‌അപ്പിലൂടെയാണ് സന്ദീപ് വാര്യർക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

സംഭവത്തില്‍ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യർ പരാതി നല്‍കി.

‘കൈയില്‍ കിട്ടിയാല്‍ വേറെ രീതിയില്‍ കാണുമെന്നാണ്’ ഭീഷണി സന്ദേശം. സന്ദേശം ലഭിച്ച ഫോണ്‍ നമ്ബറും ഭീഷണി സന്ദേശവും ഉള്‍പ്പെടെയാണ് സന്ദീപ് വാര്യർ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പാണക്കാട് കുടുംബത്തേയും മുസ്ലിം വിഭാഗങ്ങളെയും അവഹേളിക്കുന്ന രീതിയിലാണ് തനിക്ക് ലഭിച്ച ഭീഷണി സന്ദേശമെന്നും പരാതിയില്‍ സന്ദീപ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!