KSDLIVENEWS

Real news for everyone

കാറിന്റെ ഡോര്‍ തുറന്നു, അതില്‍ത്തട്ടി ബൈക്ക് മറിഞ്ഞു; മറ്റൊരു കാര്‍ കയറി ബൈക്ക് യാത്രികന്‍ മരിച്ചു

SHARE THIS ON

സുല്‍ത്താന്‍ബത്തേരി: റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോറില്‍ ഇടിച്ചുമറിഞ്ഞ് വീണ ബൈക്ക് യാത്രികന്റെ ദേഹത്തുകൂടി മറ്റൊരു കാര്‍ കയറിയുണ്ടായ അപകടത്തില്‍, യുവാവ് മരിച്ചു. ബത്തേരി മാവാടി ചെട്ടിയാങ്കണ്ടി റഫീഖ് (47) ആണ് മരിച്ചത്.


ബുധനാഴ്ച രാവിലെ പത്തുമണിയോടെ ബത്തേരി-മണിച്ചിറ റോഡില്‍ അരമനയ്ക്ക് സമീപമാണ് അപകടമുണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ റഫീഖ് യാത്രചെയ്തിരുന്ന ബൈക്ക് അതില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ റഫീഖിന്റെ മുകളിലൂടെ പിന്നില്‍നിന്നുവന്ന മറ്റൊരു കാര്‍ കയറിയിറങ്ങുകയായിരുന്നു.


ഭാര്യ: റെഫീന. മക്കള്‍: ആദില്‍, ഫാഹിം, ഫഹദ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!