ജില്ലാ സോഷ്യൽ സേവ് ഫെഡറേഷൻ മികച്ചപൊതുപ്രവർത്തകനുള്ള അവാർഡ് ആലൂർ ടി.എ മഹ്‌മൂദ് ഹാജിക്ക്.

കാസർഗോഡ് ജില്ലാ സോഷ്യൽ സേവ്ഫെഡറേഷൻ 2022 ലെ മികച്ചപൊതുപ്രവർത്തകനുള്ള അവാർഡിന് ആലൂർ ടി.എ മഹ്‌മൂദ് ഹാജിഅർഹനായി. ജനങ്ങളുടെആവശ്യങ്ങൾ മനസ്സിലാക്കി ബന്ധപ്പെട്ടഉദ്യഗസ്ഥർക്ക് നിവേദനം നല്കുകയും അംഗീകരിക്കുന്നത് വരെ നിരന്തരമായി ഓഫീസുകളിൽപോയി കാര്യങ്ങൾസാധിച്ചെടുക്കുന്ന അപൂർവ്വവ്യക്തിത്വങ്ങളിൽ ഒരാളാണ് ടി.എ മഹ്‌മൂദ്ഹാജിയെന്ന് സ്ക്രീനിംഗ്കമ്മിറ്റി നിരീക്ഷിച്ചു. സെപ്തംബർമാസം 25ന് വിപുലമായപരിപാടികളോടെ അവാർഡ് വിതരണം ചെയ്യുമെന്ന് ജില്ലാപ്രസിഡണ്ട് ബി.അബ്ദുൾ ഗഫൂർ ജനറൽസെക്രട്ടറിമസൂദ് ബോവിക്കാനം,ട്രഷറർ രാമകൃഷ്ണൻഎന്നിവർഅറിയിച്ചു.

