ധ്വജമുയർന്നു; നെല്ലിക്കട്ട അഹ്ദൽ ജുമാ മസ്ജിദ്
മീലാദ് ക്യാമ്പയിന് പ്രൗഢ തുടക്കം

നെല്ലിക്കട്ട: റബീഉൽ അവ്വൽ മാസത്തെ വരവേറ്റുകൊണ്ട് സംഘടിപ്പിക്കുന്ന ക്യാമ്പയിന് പ്രൗഢോജ്ജ്വലമായ തുടക്കം.
പ്രമുഖ വ്യക്തിത്വങ്ങളുടെയയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തിൽ
മഹല്ല് ഖത്തീബ് റിഷാദ് സഖാഫി പതാക ഉയർത്തി മീലാദ് ആഘോഷങ്ങൾക്ക് തുടക്കമായി .
പ്രവാചകൻ മുഹമ്മദ് നബിയുടെ പവിത്രമായ ജീവിതവും മാനവിക സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
‘ഖൽബിലുണ്ട് എൻ്റെ നബി’ എന്ന ശീർഷകത്തിൽ വരും ദിവസങ്ങളിൽ
വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ,മിസ്ക്ക് കിക്ക് ഓഫ്,ത്വലഅൽ ബദ്റു ,മഹബ്ബ സംഗമം ,മദീനാമൃതം,മൗലിദ് മുറ്റം, ബുക്ക് ടോക്ക്,ഓൺലൈൻ ക്വിസ്, കാവ്യമധുരം,സ്നേഹ സാന്ത്വനം, മിസ്ക്ക് മിസ്റ്റ്,ഓർമ്മതണൽ,തിരുനബി വായന എന്നിവ ക്യാമ്പയിന്റെ ഭാഗമായി നടക്കും.
ചടങ്ങിൽ സയ്യിദ് ഹംസ തങ്ങൾ,
കരീം ഗസ്സാലി, മുഹമ്മദ് അമാനി ബെളിഞ്ച, ഹാഫിസ് സഹദ് ഹിമമി സഖാഫി, ഫൈസൽ നെല്ലികട്ട, ലത്തീഫ് പള്ളത്തടുക്ക, ഷാനിഫ് നെല്ലിക്കട്ട, ഇബ്രാഹിം കാർവാർ,അസ്ലം തെക്കിൽ, അൽതാഫ് ഏണിയാടി, അബ്ദുൽ റഹീം ഹിമമി സഖാഫി, അബ്ദുൽ മജീദ് ഫാളിലി,ഉമ്മർ കല്ലിങ്കോൽ,ലത്തീഫ് നൈസ്, ഹാരിസ് കണ്ണാടിപാറ തുടങ്ങിയവർ സംബന്ധിച്ചു.

