KSDLIVENEWS

Real news for everyone

ജില്ലയിൽ രണ്ട് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു ; ആലംപാടി എർമാളത്തെ മറിയുമ്മ ചെമനാട്ടെ ഇസ്സമ്മ എന്നിവരാണ് മരിച്ചത്

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ലയിൽ രണ്ടുപേർകൂടി കോവിഡ് ബാധിച്ചു മരിച്ചു. ചെങ്കള ആലംപാടിയിലെ മറിയുമ്മ, ചെമ്മനാട്ടെ ഇസ്സമ്മ എന്നീവരാണ് മരിച്ചത്.ചെങ്കള സഹകരണ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന മറിയുമ്മയെ കഴിഞ്ഞ 29-നാണ് പരിയാരത്തേക്ക് മാറ്റിയത്.കഴിഞ്ഞ ദിവസമാണ് കോവി ഡ്സ്ഥിരീകരിച്ചത്. ഭർത്താവ് മുഹമ്മദ് ഗൾഫിലാണ്. പരേതനായ ബി.എം.മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകളാണ്. മക്കൾ: മുഹ്‌സിറ,മുനവീർ,മുജീറ (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: ജമീല,ഖദീജ,അബ്ദുള്ള,മാഹിൻ,അഷറഫ്,അസ്മ,മൈമൂന,ഷാഹിദ,ഹൈറുന്നിസ.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 56 ആയി. ഞായറാഴ്ച 124 പേർക്ക് പോസിറ്റീവായി. ഇവരിൽ മൂന്നുപേർ ഇതര സംസ്ഥാനത്ത നിന്നും ഒരാൾ വിദേശത്തുനിന്നും എത്തിയവരാണ്. ബാക്കിയെല്ലാവർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെ. ഇതോടെ സമ്പർക്കത്തിൽ രോഗം പിടിപെടുന്നവരുടെ എണ്ണം 6116 ആയി. പോസിറ്റീവായവരിൽ 619 പേർ വിദേശത്തുനിന്നെത്തിയവരാണ്. 459 പേരാണ് ഇതരസംസ്ഥാനത്തുനിന്നെത്തിയവർ. അതിനിടെ 182 പേർ രോഗമുക്തരായി. 5243 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 135 പേരുടെ പരിശോധന ഫലം വരാനുണ്ട്.
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിൽ കോവിഡ് ബാധിതർ കൂടുന്നു. ഞായറാഴ്ചത്തെ പ്രതിദിന കണക്കിൽ ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ ഈ പഞ്ചായത്തിലാണ്. 18 പേർക്കാണ് ഒരു ദിവസം പോസിറ്റീവായത്. പാലാവയലിലാണ് രോഗബാധിതർ ഏറെയും. 63 പേരാണ് ചികിത്സയിലുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!