KSDLIVENEWS

Real news for everyone

കെ.ബി. ഗണേഷ് കുമാർ വൃത്തികെട്ടവൻ; ആസക്തി പെണ്ണിനോടും പണത്തിനോടും.

SHARE THIS ON

പത്തനംതിട്ട; കെ.ബി.ഗണേഷ് കുമാർ എംഎൽഎ വൃത്തികെട്ടവനെന്ന് എസ്എൻഡിപി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആസക്തി പണത്തോടും പെണ്ണിനോടുമാണ്. ഈ പകൽമാന്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതു ജനാധിപത്യത്തിന്റെ അപചയമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു. KERALA ‘ജയരാജൻ പറഞ്ഞു; എന്തും തരാം, ഉമ്മൻ ചാണ്ടിയെ പുറത്താക്കണം: സജി ചെറിയാന്റെ സംഭാഷണം പരാതിക്കാരി റിക്കോർഡ് ചെയ്യാൻ ശ്രമിച്ചു’ ‘‘കലഞ്ഞൂർ മധു മാന്യനാണ്. അയാളെ ചവിട്ടി കളഞ്ഞിട്ടാണു മാനത്യയുടെ ഒരു തരി പോലുമില്ലാത്തയാൾ എൻഎസ്എസിന്റെ തലപ്പത്തു കയറിയിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ അപ്പോൾ കാണുന്നവനെ അപ്പായെന്നു വിളിക്കുന്നയാളാണ്. പുറത്തു കാണുന്ന കറുപ്പു തന്നെയാണു അയാളുടെ ഉള്ളിലും. തരം പോലെ മറുകണ്ടം ചാടുന്ന രാഷ്ട്രീയ ചാണക്യനാണ്. തിരുവഞ്ചൂർ അധികാരത്തിനു വേണ്ടി കാണിച്ച തറവേലയാണു സോളർ കേസ്. ഗൂഢാലോചന അന്വേഷിച്ചാൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ കുടുങ്ങും. ഗണേഷിനെ മന്ത്രിയാക്കിയാൽ സർക്കാരിന്റെ പ്രതിഛായയെ ബാധിക്കും. ഫെന്നി ബാലകൃഷ്ണൻ പറയുന്നതെല്ലാം കള്ളക്കഥകളാണ്. ആരുടെയും പേരു ചേർക്കാനോ ഒഴിവാക്കാനോ താൻ ഇടപെട്ടിട്ടില്ല. Advertisement തുണിയുടുക്കാതെ നടക്കുന്നവനെ തുണിപൊക്കി കാണിക്കുന്നതിനു തുല്യമാണു ഗണേഷ് കുമാറിന്റെ അവസ്ഥ. ഉമ്മൻ ചാണ്ടിക്ക് മാധ്യമങ്ങൾ നൽകിയ ദൈവീക പരിവേഷമാണു പുതുപ്പള്ളിയിലെ വൻ വിജയത്തിനു കാരണം. കുലംകുത്തികളുടെ ബീഭത്‌സ രൂപമാണ് സിബിഐ റിപ്പോർട്ടിലൂടെ പുറത്തു വന്നിട്ടുള്ളത്. അച്ഛനെയും സഹോദരിയെയും ചതിച്ചവനാണു ഗണേഷ് കുമാർ. ഒരുകാലത്തും അദ്ദേഹത്തെ മന്ത്രിയാക്കാൻ പാടില്ല. ജനാധിപത്യത്തെ വ്യഭിചരിക്കുന്നയാളാണ് അയാൾ. സിനിമാക്കാരനായാൽ എന്തുമാകാമെന്ന ധാരണ വേണ്ട’’ – വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!