ബേക്കൽപ്പാലം നാളെ തുറന്ന് കൊടുക്കും ; തടസ്സങ്ങൾ ഇന്ന് രാത്രിയോടെ നീക്കും

ഉദുമ: അറ്റകുറ്റപ്പണിക്കടച്ച ബേക്കൽപ്പാലത്തിലെ തടസ്സങ്ങൾ ബുധനാഴ്ച രാത്രിയോടെ നീക്കി, 15 മുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് കെ.എസ്.ടി.പി. എക്സിക്യുട്ടീവ് എൻജിനീയർ മനീഷ അറിയിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതയിലെ തകർന്ന സ്ലാബുകൾ മാറ്റുന്ന ജോലിയും ഒടിഞ്ഞ കൈവരികൾ ശരിയാക്കുന്ന പണിയും നടക്കുന്നുണ്ട്. പാലം തുറന്നു കഴിഞ്ഞാകും പെയിന്റിങ് നടക്കുക. ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി തുറന്നുകൊടുക്കാമെന്ന വ്യവസ്ഥയിൽ കഴിഞ്ഞമാസം ഏഴിനാണ് പാലം അടച്ചത്. മഴ മൂലം ഒരാഴ്ചകൂടി പണി നീണ്ടുപോയി. കലൂരിലെ പദ്മജ സ്പെഷ്യാലിറ്റി കമ്പനിയാണ് പണി ഏറ്റെടുത്തിരിക്കുന്നത്.

