കനത്ത മഴയും വെള്ളപ്പൊക്കവും ; ഹൈദരാബാദിൽ 13 മരണം റിപ്പോർട്ട് ചെയ്തു

ഹൈദരാബാദ്: രണ്ടു ദിവസമായി തുടരുന്ന കനത്തമഴയില്‍ ഹൈദരാബാദില്‍ വെളളപ്പൊക്കം. പതിമൂന്നു പേരാണ് ഇന്നു രാവിലെ വരെ മഴക്കെടുതിയില്‍ മരിച്ചത്. മഴയില്‍ മതില്‍ ഇടിഞ്ഞാണ് ഒന്‍പതു പേര്‍ മരിച്ചത്.
തെലങ്കാനയിലെ നിരവധി ജില്ലകളില്‍ വെളളപ്പൊക്ക കെടുതി രൂക്ഷമാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിന്റെ അടിയിലായി. വരുന്ന 24 മണിക്കൂറും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

